തിരുവനന്തപുരം :കഠിനാദ്ധ്വാനത്തിലൂടെ പടിപ്പടിയായി കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും നേതൃ നിരയിലേക്ക് എത്തിയ നേതാവാണ് കെ.സുരേന്ദ്രനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന്റെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹ സമ്പന്നനായ സഹപ്രവർത്തകനും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അവസാന ശ്വാസംവരെ പ്രവർത്തിച്ച നേതാവുമാണ് സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലാളികളുടെ വിശ്വാസം ആർജിച്ച നേതാവായിരുന്നു കെ.സുരേന്ദ്രനെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ,എം.എം.ഹസൻ, അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ്, ജോസഫ് വാഴയ്ക്കൻ, മാത്യു കുഴൽനാടൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.