തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസങ്ങൾക്ക് മുൻപ് വരെ ഇദ്ദേഹം ആശുപത്രിയിലെ വിവിധ വാർഡുകളിൽ തിരക്ക് നിയന്ത്രിക്കന്നത് ഉൾപ്പെടെയുള്ള ജോലികളിൽ ഏർപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിയ സന്ദർശകരുമായി അടുത്തിടപഴകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ കരിക്കകത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെ പരിപാടിയിലും പങ്കെടുത്തു. ഇദ്ദേഹവുമായി ആശുപത്രിയിൽ സമ്പർക്കം പുലർത്തിയവരെ കണ്ടുപിടിക്കുന്നത് ശ്രമകരമായ ജോലിയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജൂൺ 6ന് രാവിലെ 8മുതൽ 4വരെ കാഷ്വാലിറ്റി ഓർത്തോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. 7ന് ആശുപത്രിയിലെ മെയിൻ ഗേറ്റിലും 8ന് ട്രാഫിക് ഡ്യൂട്ടിയും. 9ന് ഓഫ്. 10ന് കാർഡിയോളജി ഒ.പിയിൽ തിരക്ക് നിയന്ത്രിക്കൽ.11ന് എസ്.എ.ആർ.ഐ വാർഡിൽ,12ന് വീണ്ടും മെയിൻ ഗേറ്റിൽ, 13ന് ട്രാഫിക് ഡ്യൂട്ടി, 14ന് വീണ്ടും എസ്.എ.ആർ.ഐ വാർഡിൽ, 14ന് കരിക്കകത്തെ സുഹൃത്തിന്റെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്തു.15ന് കാർഡിയോളജി ഒ.പിയിൽ ഡ്യൂട്ടി. 16ന് ഓർത്തോ കാഷ്വാലിറ്റിയിൽ, 17ന് രോഗലക്ഷണങ്ങൾ കണ്ടതോടെ കടകംപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി, 17നും 18നും കരിക്കകത്തെ വീട്ടിൽ വിശ്രമം,18ന് ആട്ടോറിക്ഷയിൽ മകനോടൊപ്പം ആനയറ ലോഡ്സ് ഹോസ്പിറ്റലിൽ ചികിത്സ തേടി.19ന് ബൈക്കിൽ മകനോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഒ.പിയിലെത്തി. അവിടെന്ന് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. 21ന് ടെസ്റ്റ് പോസിറ്റീവായി.