കൊട്ടാരക്കര: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ വ്യാപാരി പിടിയിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ പാലവിളവീട്ടിൽ സലീമിനെയാണ് (57) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര -പുത്തൂർ റോഡിൽ മുസ്ളിം സ്ട്രീറ്റിലെ കടയുടെ മറവിലാണ് കുട്ടികൾക്കടക്കം പാൻമസാല ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. കൊട്ടാരക്കര സി.ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺകുമാർ, എസ്.ആർ. മനോജ്, എ.എസ്.ഐ ഓമനക്കുട്ടൻ, പൊലീസുകാരായ വിപിൻ, സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.