തിരുവനന്തപുരം: കാട്ടാക്കട പഞ്ചായത്തിലെ 10വാർഡുകളിലെ നിയന്ത്രണ മേഖലയിൽ ഇന്നലെ വരെ ആരോഗ്യ പ്രവർത്തകർ 71 ടീമുകളായി ഇതുവരെ 1360 ഗൃഹസന്ദർശനങ്ങൾ നടത്തി. 700ൽ അധികം പേരെ ടെലിഫോണിൽ ബന്ധപ്പെട്ടു. 362 പേരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. അതിൽ ഫലം ലഭിച്ച 217 പേരുടെ ഫലവും നെഗറ്റീവാണ്. 145 പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.