തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളുടെ കാലാവസ്ഥ പ്രവചനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും അധിക സേവനങ്ങൾക്കുമായി
മൂന്ന് സ്വകാര്യകമ്പനികളുമായി സർക്കാർ കരാർ ഒപ്പിട്ടു. സ്കൈമെറ്റ്, ഐ.ബി.എം വെതർ, എർത്ത് നെറ്റ് വർക്ക് എന്നീ കമ്പനികളുമായി ഒരുവർഷത്തേക്കാണ് കരാർ. ദുരന്ത നിവാരണ അതോറിട്ടിയുടെ ആവശ്യപ്രകാരമാണിത്. ഒരു വർഷത്തേയ്ക്കുള്ള 95ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ കൃത്യതയില്ലെന്ന് പ്രളയ സമയത്ത് സർക്കാർ വിമർശിച്ചിരുന്നു. ഒഡീഷ അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഇൗ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
15 ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ കാലാവസ്ഥാവകുപ്പിന് കേരളത്തിലുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇതിനേക്കാൾ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് കേരളത്തിലുണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും അറിയുന്നു.