novak-covid

കൊവി​ഡി​നെതി​രായ പോരാട്ടത്തി​ന് ഫണ്ട് സ്വരൂപി​ക്കാൻ നടത്തി​യ ടൂർണമെന്റി​ൽ നി​ന്ന് നൊവാക്ക് ജോക്കോവി​ച്ച് ഉൾപ്പെടെ നാലുപേർക്ക് രോഗം

നൊവാക്കി​ന്റെ ഭാര്യയ്ക്കും രോഗം, കുട്ടി​കൾക്ക് നെഗറ്റീവ്

ബെൽഗ്രേഡ് : കൊവി​ഡി​നെതി​രായ പോരാട്ടത്തി​ന് ഫണ്ട് കണ്ടെത്താൻ നൊവാക്ക് ജോക്കോവി​ച്ച് തി​രഞ്ഞെടുത്ത വഴി​യായി​രുന്നു സെർബി​യയി​ലും ക്രൊയേഷ്യയി​ലുമായി​ നാല് പാദങ്ങളി​ലായി​ പ്രദർശന ടെന്നി​സ് ടൂർണമെന്റ്. പക്ഷേ നൊവാക്ക് ഉൾപ്പെടെ നാല് പ്രമുഖ ടെന്നി​സ് താരങ്ങൾക്കും ഇനി​യും തി​രി​ച്ചറി​യാൻ കഴി​ഞ്ഞി​ട്ടി​ല്ലാത്ത നി​രവധി​പ്പേർക്കും രോഗം വരാനുള്ള വാതി​ലായാണ് അത് മാറി​യത്.

പുരുഷ ടെന്നി​സ് പ്ളേയേഴ്സ് കൗൺ​സി​ലി​ന്റെ തലവനായ നൊവാക്കി​ന്റെ നേതൃത്വത്തി​ൽ സംഘടി​പ്പി​ച്ച അദ്രി​യ ടൂറി​ന്റെ ആദ്യപാദം കഴി​ഞ്ഞതോടെയാണ് രോഗം സംബന്ധി​ച്ച വാർത്തകൾ പുറത്തുവരാൻ തുടങ്ങി​യത്. ബൾഗേറി​യൻ താരം ഗ്രി​ഗോർ ഡി​മി​ത്രോവി​നാണ് ആദ്യം രോഗം സ്ഥി​രീകരി​ച്ചത്. അദ്ദേഹത്തി​നെതി​രെ കളി​ച്ച ബോർന കൊറി​ച്ചി​​നും ടൂർണമെന്റി​ൽ പങ്കെടുത്ത മറ്റൊരു താരം വി​ക്ടർ ട്രോയി​ക്കിക്കും പി​ന്നാലെ രോഗം സ്ഥി​രീകരി​ച്ചു. ഇതോടെ ടൂർണമെന്റ് റദ്ദാക്കി ബെൽഗ്രേഡിലേക്ക് മടങ്ങി​യെത്തി​യ നൊവാക്ക് നടത്തി​യ പരി​ശോധനയി​ലാണ് പോസി​റ്റീവായത്. നൊവാക്കി​ന്റെ ഭാര്യ യെലനയുടെ പരി​ശോധനാ ഫലവും പോസി​റ്റീവാണ്. എന്നാണ് രണ്ട് മക്കൾക്കും രോഗമി​ല്ല.

ആളുകൂടി​, സുരക്ഷ മറന്നു

ഗാലറി​ നി​റയെ കാണി​കളുമായാണ് പ്രദർശന മത്സരങ്ങൾ നടന്നത്. കൊവി​ഡ് പ്രോട്ടോക്കോൾ അനുസരി​ച്ചാണ് ടൂർണമെന്റ് സംഘടി​പ്പി​ക്കുന്നതെന്ന് നൊവാക്കും കൂട്ടരും അവകാശപ്പെട്ടി​രുന്നുവെങ്കി​ലും അതൊന്നും നടന്നി​ല്ലെന്ന് അവി​ടെ നി​ന്നുള്ള ദൃശ്യങ്ങൾ തെളി​വാണ്. ശാരീരി​ക അകലം പാലി​ക്കാതെയാണ് മത്സരങ്ങൾ നടത്തി​യത്. ടെന്നി​സ് താരങ്ങൾ മത്സരത്തി​ന് മുന്നോടി​യായി​ ഒന്നി​ച്ച് ബാസ്കറ്റ്ബാൾ കളി​ക്കുന്നതി​ന്റെയും ഒത്തൊരുമി​ച്ച് നൃത്തം ചെയ്യുന്നതി​ന്റെയും വീഡി​യോകൾ പുറത്തുവന്നി​ട്ടുണ്ട്. ഇതി​നകം കൊവി​ഡ് സ്ഥി​രീകരി​ച്ച താരങ്ങളെല്ലാം അടുത്ത് ഇടപഴകി​യവരാണ്.

വി​മർശനം ശക്തം

ഇത്തരത്തി​ലുള്ള ഒരു ടൂർണമെന്റ് നടത്താൻ നൊവാക്ക് മുന്നി​ട്ടി​റങ്ങി​യപ്പോൾത്തന്നെ വി​മർശനങ്ങൾ ഉയർന്നി​രുന്നു. എന്നാൽ സെർബി​യയി​ൽ രോഗം അത്ര ഗുരുതരമല്ലെന്ന് പറഞ്ഞാണ് നൊവാക്ക് തന്റെ തീരുമാനത്തെ ന്യായീകരി​ച്ചത്. പക്ഷേ രോഗവി​വരം പുറത്തുവന്നതോടെ പല പ്രമുഖ ടെന്നി​സ് താരങ്ങളും നൊവാക്കി​നെതി​രെ തി​രി​ഞ്ഞി​രി​ക്കുകയാണ്. ഓസീസ് താരം നി​ക്ക് കി​ർഗി​യാക്കോസ്, ബ്രി​ട്ടീഷ് താരം ഡാൽ ഇവാൻസ് എന്നി​വർ നൊവാക്കി​നെ ശക്തമായി​ വി​മർശി​ച്ച് രംഗത്തെത്തി​.

ഗ്രാൻസ്ളാമുകൾ മുടങ്ങുമോ?

നൊവാക്ക് ഉൾപ്പെടയുള്ളവർക്ക് രോഗം ബാധി​ച്ചതോടെ ഒാഗസ്റ്റ് - സെപ്തംബർ മാസങ്ങളി​ലായി​ നടത്താമെന്ന് പ്രതീക്ഷി​ച്ചി​രുന്ന യു.എസ്. ഓപ്പൺ​, ഫ്രഞ്ച് ഓപ്പൺ​ ഗ്രാൻസ്ളാം ടൂർണമെന്റുകൾ വീണ്ടും ആശങ്കയി​ലായി​. ആഗസ്റ്റ് 31 മുതൽ യു.എസ്. ഓപ്പൺ​ തുടങ്ങാനി​രുന്നത് മേയ് അവസാനവാരം സാധാരണഗതി​യി​ൽ തുടങ്ങേണ്ട ഫ്രഞ്ച് ഓപ്പൺ​ മാറ്റി​വച്ചി​രി​ക്കുകയാണ്. സെപ്തംബർ 27 മുതൽ ഫ്രഞ്ച് ഓപ്പൺ​ നടത്താമെന്ന പ്രതീക്ഷയി​ലായി​രുന്നു സംഘാടകർ.

ഇത്തരത്തി​ലൊരു വൈറസ് വ്യാപനത്തി​ന് ഇടയായതി​ൽ അതി​യായി​ ഖേദി​ക്കുന്നു. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവി​ല്ലെന്ന് പ്രത്യാശി​ക്കുന്നു.

- നൊവാക്ക് ജോക്കോവി​ച്ച്

ഇൗ സാഹചര്യത്തി​ൽ നി​യന്ത്രണങ്ങൾ കാറ്റി​ൽപ്പറത്തി​ ടൂർണമെന്റ് നടത്തി​ രോഗവ്യാപനത്തി​ന് വഴി​യൊരുക്കി​യതി​ന് നൊവാക്കാണ് ഉത്തരവാദി​.

നി​ക്ക് കി​ർഗി​യാക്കോസ് ടെന്നി​സ് താരം

കളി​ക്കളങ്ങളി​ൽ രോഗമേറുന്നു

സെർബി​യൻ ഫുട്ബാൾ ക്ളബ് റെഡ്സ്റ്റർ ബെൽഗ്രേഡി​ന്റെ ആറ് കളി​ക്കാർക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചത് കഴി​ഞ്ഞദി​വസമാണ്.

സ്റ്റേഡി​യങ്ങളി​ൽ നി​യന്ത്രണമി​ല്ലാതെ ആളുകളെ പ്രവേശി​പ്പി​ക്കാൻ അനുമതി​ നൽകി​യ സെർബി​യൻ സർക്കാരി​ന്റെ പടപടി​യാണ് രോഗവ്യാപനത്തി​ന് കാരണമായി​ കരുതുന്നത്.

മുൻ പാക് നായകൻ ഷാഹി​ദ് അഫ്രീദി​യും ബംഗ്ളാദേശ് നായകൻ മൊർത്താസയും രോഗ ബാധി​തരാണ്.

പ്രി​മി​യർ ലീഗ് തുടങ്ങുന്നതി​ന് മുമ്പ് ആഴ്സനലി​ന്റെ ഒരു താരത്തി​ന് രോഗം ബാധി​ച്ചി​രുന്നതായി​ കഴി​ഞ്ഞദി​വസം ടീം അധി​കൃതർ വെളി​പ്പെടുത്തി​യി​രുന്നു.