തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ സ്കൂൾ ക്ലാസ്സുകൾ റെക്കോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകി. തത്സമയ ക്ലാസ്സുകൾ നഷ്ടപ്പെടുന്നവർക്ക് ക്ലാസുകൾ ഉറപ്പാക്കുന്നതിനാണിത്.
വിദ്യാർത്ഥികളുമായി ഇടപഴകിയുള്ള തത്സമയ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തി ഡിവിഷൻ അടിസ്ഥാനത്തിൽ ക്ലാസ് നടത്തേണം.പൊതു വിദ്യാഭ്യാസ , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകൾക്ക് ഇവ ബാധകമാണെന്ന് കമ്മീഷൻ അംഗം കെ. നസീർ വ്യക്തമാക്കി. ഇന്റർനെറ്റിന്റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും രക്ഷിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും കുട്ടികൾക്ക് ക്ലാസ്സുകൾ നഷ്ടമാവുന്നത് റെക്കോഡ് ചെയ്ത ക്ലാസ്സുകൾ വഴി പരിഹരിക്കാനാവും..