തിരുവനന്തപുരം: സമയപരിധിക്കുള്ളിൽ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഈടാക്കിയിരുന്ന പിഴപലിശ കെ.എസ്.ഇ.ബി ഡിസംബർ 31 വരെ ഒഴിവാക്കി. മേയ് 16വരെ നൽകിയിരുന്ന ഇളവാണ് നീട്ടിയത്. കൊവിഡ് ലോക്ക് ഡൗൺ കാലയളവിൽ നൽകിയ എല്ലാ ബില്ലുകൾക്കും ആനുകൂല്യം ലഭിക്കും.
അഞ്ച് തവണകൾ തിരഞ്ഞെടുത്തവർക്കും പലിശയിളവ് ലഭിക്കും. ഗാർഹികേതര ഉപഭോക്താക്കൾക്ക് ഡിസംബർ 15വരെ ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് സമയം നീട്ടി. അവർക്കും പലിശയിളവിന്റെ ആനുകൂല്യം ലഭിക്കും.