court

കാസർകോട്: സി.പി.എം പ്രവർത്തകൻ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(35) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി ജൂലായ് 10ലേക്ക് മാറ്റിവെച്ചു. ഈ കേസിൽ കഴിഞ്ഞ ദിവസം വിധി പറയാനിരുന്നതാണെങ്കിലുംലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പ്രതികളെ ഹാജരാക്കാനായില്ല. ഇതേ തുടർന്നാണ് വിധി മാറ്റിവെച്ചത്.

ജില്ലാ അഡീഷണൽ സെഷൻസ്(രണ്ട്) കോടതിയിലാണ് ഈ കേസിന്റെ വിചാരണ പൂർത്തിയായത്. 2017 ഒക്ടോബർ 27ന് വൈകിട്ടാണ് കുമ്പള ശാന്തിപള്ളം ഗോപാലകൃഷ്ണ ഹാളിനടുത്ത് താമസിക്കുന്ന മുരളി കുത്തേറ്റ് മരിച്ചത്. ബി.ജെ.പി പ്രവർത്തകരായ ശരത് രാജ്, ദിനേശ്, വരദരാജ്,മിഥുൻകുമാർ, നിധിൻരാജ്, കിരൺകുമാർ, മഹേഷ്, അജിത്കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കുമ്പളയിൽനിന്ന് സീതാംഗോളി ഭാഗത്തേക്ക് ഒട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ സംഘം അപ്സര മില്ലിനടുത്ത് തടയുകയും വലിച്ച് പുറത്തിറക്കി വെട്ടുകയുമായിരുന്നു. കാസർകോട്ടെ എല്ലാ കോടതികളിലും ലോക് ഡൗൺകാലത്ത് വിചാരണകൾ അടക്കമുള്ള നടപടികൾ നിർത്തിവച്ചിരിക്കുകയാണ്‌