shylaja
shylaja

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ പബ്ലിക്ക് സർവീസ് ഡേ 2020' ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജയെയും പങ്കാളിയാക്കി സംസ്ഥാന ആരാേഗ്യവകുപ്പിനെ ആദരിച്ചു. കൊവിഡ് പ്രതിരോധത്തിൽ കൈവരിച്ച നേട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്.

പൊതുസേവകരും കൊവിഡ് മഹാമാരിയും എന്ന വിഷയത്തിലായിരുന്നു ചർച്ച. കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച ലോക നേതാക്കളും വിദഗ്ധരുമാണ് ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തത്. പ്രതിരോധത്തിൽ കേരളം പിന്തുടരുന്ന പ്രവർത്തനം മന്ത്രി വിശദീകരിച്ചു.

യു.എൻ. സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്, ജനറൽ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യൻ പ്രസിഡന്റ് സഹ്‌ലെ വർക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എൻ. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടർ സെക്രട്ടറി ജനറൽ ലിയു ഷെൻമിൻ,കൊറിയൻ ആഭ്യന്തര സഹമന്ത്രി ഡോ. ഇൻ ജെയ് ലീ, അന്താരാഷ്ട്ര നഴ്‌സിംഗ് കൗൺസിൽ പ്രസിഡന്റ് അന്നെറ്റ് കെന്നഡി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.