exam

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് പരീക്ഷാ കേന്ദ്രം മാറാൻ www.cee.kerala.gov.in വെബ്സൈറ്റിൽ ഇന്ന് രാവിലെ 10മുതൽ 27ന് വൈകിട്ട് നാലുവരെ സമയം നൽകും.

ഡൽഹി, മുംബയ്, ദുബായ് കേന്ദ്രങ്ങൾ തിരഞ്ഞെടുത്തവർക്ക് ഇവ തമ്മിലോ കേരളത്തിലേക്കോ മാറ്റാനാവും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്തവർക്ക് പുറത്തുള്ള കേന്ദ്രത്തിലേക്കും മാറാം. കേരളത്തിനകത്തെ പരീക്ഷാകേന്ദ്രങ്ങൾ പരസ്പരം മാറാനാവില്ല. പരീക്ഷാകേന്ദ്രം മാറാൻ ഒരു തവണയേ അവസരമുള്ളൂ. അധിക ഫീസ് ഓൺലൈനായി അടയ്ക്കാം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471 – 2525300.