മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ 17 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകനും ഭാര്യയും അറസ്റ്റിലായി . കാമുകൻ തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), വയനാട് സ്വദേശിനി ഭാര്യ പ്രസീദ കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ പതിനെട്ടിനാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഫേസ് ബുക്ക് വഴിയാണ് പെൺകുട്ടിയുമായി അഖിൽ ശിവൻ പരിചയപ്പെടുന്നത്. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അഖിൽ വിവാഹിതനാണെന്ന് മനസിലാക്കിയ പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രതിയും ഭാര്യയും ചേർന്ന് കടത്തിക്കൊണ്ട് പോവുകയായിരുന്നു. വയനാട്ടിൽ പ്രസീദയുടെ വീട്ടിലാണ് കഴിഞ്ഞത്. ഇതിനിടയിൽ രക്ഷപ്പെട്ട് മൂവാറ്റുപുഴക്ക് വരികയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി .