തിരുവനന്തപുരം: നഗരസഭയിലെ കരിക്കകം,​ കടകംപള്ളി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. സ്‌കൂളുകളിലെ പൊതുപരീക്ഷ സർക്കാർ ഷെഡ്യൂൾ അനുസരിച്ച് തുടരും. സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂൾ അധികൃതർ പ്രത്യേക മുറികൾ നൽകും.