വാഷിംഗ്‌ടൺ: ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ അമേരിക്കയിലെ ന്യൂജഴ്സിയിലെ വീട്ടിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ പുതുതായി വാങ്ങി താമസം ആരംഭിച്ച വീട്ടിലാണ് അപകടം നടന്നത്. ന്യൂജഴ്സിയിലെ ഈസ്റ്റ് ബ്രൻസ്‌വിക്കിലെ വസതിയിലാണ് സംഭവം. ഭരത്പട്ടേൽ, മരുമകൾ നിഷ, നിഷയുടെ എട്ടുവയസുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
നീന്തൽക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിന് പിന്നാലെയാണ് ദുരന്തം നടന്നത്. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയടി ആഴമുള്ളതാണ് കുളം. അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേൽ കഴിഞ്ഞമാസമാണ് മൂന്നുകോടി നാൽപത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്