pic

തിരുവനന്തപുരം: വീട്ടമ്മയ്ക്കെതിരെ വാട്ട്സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത് ചോദിക്കാനെത്തിയ മകനും സുഹൃത്തുക്കൾക്കും നേരെ ആക്രമണം. കരമന മേലാറന്നൂരിൽ ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ തിരിച്ചറിഞ്ഞതായും പിടികൂടാൻ ശ്രമം ആരംഭിച്ചതായും കരമന സി.ഐ പറഞ്ഞു.