ചിറയിൻകീഴ്:കൊവിഡും ലോക്ക് ഡൗണും മൂലം ഇന്ത്യയിലും വിദേശത്തും മരിച്ച ഇന്ത്യൻ പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുക, തൊഴിലാളി കുടുംബങ്ങൾക്ക് 5000 രൂപ റേഷൻകട വഴി വിതരണം ചെയ്യുക, പ്രവാസികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം.പി സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസിനു മുന്നിൽ സി.എം.പി പ്രവർത്തകർ ഐക്യദാർഢ്യ ധർണ നടത്തി. തിരുവനന്തപുരം എം.വി.ആർ ഭവനിൽ പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോൺ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചതിനെ തുടർന്നാണ് ധർണ സംഘടിപ്പിച്ചത്. ധർണ
സി.എം.പിയുടെ മുതിർന്ന നേതാവും ആറ്റിങ്ങൽ ഏര്യാ സെക്രട്ടറിയുമായ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എം.പി ചിറയിൻകീഴ് ഏര്യ സെക്രട്ടറി ചിറയിൻകീഴ് മുരുകൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി, മനീഷ് മുരുകൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പ്രകാശൻ സ്വാഗതവും ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ഇന്ദ്രൻ നന്ദിയും പറഞ്ഞു.