ശ്രീനഗർ: കാശ്മീരിൽ നാല് ഭീകരർ സുരക്ഷാസേനയുടെ പിടിയിലായി. സോപോറിൽ നിന്നാണ് ഇവർ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.ചോദ്യം ചെയ്യൽ തുടരുകയാണ്. പിടിയിലായവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇന്നലെ ജമ്മുകാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാനും വീരമൃത്യുവരിച്ചിരുന്നു.
ഭീകർക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പുൽവാമയിലെ സി.ആർ.പി.എഫ് ക്യാമ്പിനുനേരെ കഴിഞ്ഞദിവസം ഭീകരർ ഗ്രനേഡ് എറിഞ്ഞ് ആക്രമണത്തിന് ശ്രമിച്ചിരുന്നു. പൂഞ്ചിൽ ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരെ സുരക്ഷസേന ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവാണ്