വിജയ്യുടെ നായികയാകാൻ തെന്നിന്ത്യയിലെ പുത്തൻ താരോദയം രഷ്മിക. മഹേഷ് ബാബു നായകനായ സരിലേരു നീക്കേവാരു എന്ന തെലുങ്ക് ചിത്രത്തിലെ രഷ്മികയുടെ ഊർജ്ജസ്വലമായ പ്രകടനം കണ്ടിട്ടാണ് വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രഷ്മികയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. കാർത്തി നായകനായ സുൽത്താൻ എന്ന ചിത്രത്തിലാണ് രഷ്മിക തമിഴിൽ ആദ്യമഭിനയിച്ചത്. ആ ചിത്രം ഇനിയും റിലീസായിട്ടില്ല. അല്ലു അർജ്ജുൻ നായകനാകുന്ന പുഷ്പ എന്ന ബഹുഭാഷാ ചിത്രവും പൂർത്തിയാകാനുണ്ട്.