കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് നാളേറെയായി പ്രതിഷേധിച്ച് ബി.ജെ.പി. ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടികളൊന്നും തന്നെ കൈക്കൊണ്ടിട്ടില്ല. തുടർന്നാണ് ബി.ജെ.പി 21 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനരഹിതമായ വെട്ടിയറ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്. പഞ്ചായത്ത് തുടർനടപടികൾ എടുത്തില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു പറഞ്ഞു. അരുൺ വെട്ടിയറ, വിജയൻ പിള്ള, നരേന്ദ്രൻ, അഭിലാഷ്, അതുൽ മോഹൻ, ശശിധരൻ, സിബി എന്നിവർ പങ്കെടുത്തു.