cpm

കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുളള നടപടി തീരുമാനിക്കാൻ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം എറണാകുളത്ത് തുടങ്ങി. സക്കീർ ഹുസൈനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവൻ യോഗത്തി​ൽ പങ്കെടുക്കുന്നുണ്ട്. കടുത്ത നടപടി​ ഉണ്ടായേക്കുമെന്നാണ് ലഭി​ക്കുന്ന സൂചന.

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സക്കീർ ഹുസൈനെതിരെ പരാതി ഉയർന്നത്. ഇയാൾക്ക് നാല് വീടുകളുണ്ടെന്നും ഇതുണ്ടാക്കാനുള്ള പണം ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. തുടർന്ന് ജില്ലാകമ്മി​റ്റി​ രണ്ടംഗ സമി​തി​യെ നി​യോഗി​ച്ചി​രുന്നു.

ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ തുടങ്ങി​ നി​രവധി​ ആരോപണങ്ങൾ സക്കീർ ഹുസൈനെതി​രെ ഉയർന്നി​രുന്നു. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്.