gold-

ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുന്നു. പവന് 240 രൂപ കൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വർണത്തിന്റെ വില. ജൂൺ 22നാണ് ഇതിനുമുമ്പ് ഉയർന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനം തുടരുന്നതിനാൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുമെന്ന വിലയിരുത്തലാണ് വില കൂടിയതിന് പിന്നിൽ.

അമേരിക്കൻ ഡോളറിന്റെ തകർച്ചയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില ഉയരുന്നതിന് കാരണമായെന്നാണ് കരുതുന്നത്. ആഗോള വിപണിയിലും സ്വർണത്തിന്റെ വിലകൂടിയിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 0.2ശതമാനം ഉയർന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയാണ്.