ബോളിവുഡ് നായികമാരായ സൊനാക്ഷി സിൻഹയും കൃതി സനോനും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഡി ആക്ടിവേറ്റ് ചെയ്തു. സുശാന്ത് സിംഗിന്റെമരണത്തോടെ തങ്ങൾക്കെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനങ്ങൾ ആരംഭിച്ചതോടെയാണ് ട്വിറ്ററിനോട് വിടപറയാൻ സൊനാക്ഷിയും കൃതിയും തീരുമാനിച്ചത്.
സോഷ്യൽ മീഡിയയിൽ വിഷം ചീറ്റുന്ന ട്രോളുകളും കമന്റുകളുമാണ് നിറയുന്നതെന്നും ട്വിറ്ററിൽ നെഗറ്റിവിറ്റി മാത്രമേയുള്ളൂവെന്നുമാണ് സൊനാക്ഷി പറയുന്നത്. സുശാന്തിന്റെ മരണത്തിൽ ആദരാഞ്ജലികളർപ്പിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് കൃതി സലോനെതിരെയും രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. എന്നാൽ സുശാന്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതോടെ കൃതിയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ അയവ് വന്നിരുന്നു.''ഇപ്പോൾ സോഷ്യൽ മീഡിയയാണ് യഥാർത്ഥ ലോകമെന്നും യഥാർത്ഥ ലോകം വ്യാജമാണെന്നുമാണ് ചിലർ വിശ്വസിക്കുന്നത്." ട്വിറ്ററിൽ നിന്ന് വിട പറഞ്ഞ് കൃതി സനോൻ കുറിച്ചു.