തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ യൂണിറ്ററി ഡിഗ്രി ത്രിവത്സര എൽ എൽ.ബി(ഡേ & ഈവനിംഗ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി,ബി.കോം എൽ എൽ.ബി പ്രവേശനത്തിന് ജൂലായ് 4 വരെ അപേക്ഷിക്കാം.അപേക്ഷ ഫോമും വിശദവിവരങ്ങളും www.keralalawacademy.in ൽ. ഫോൺ - 0471 2433166,2539356
എൽ എൽ.എം സ്പോട്ട് അഡ്മിഷൻ 30ന്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എൽ എൽ.എം സീറ്റുകളിലേക്ക് 30ന് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 29ന് വൈകിട്ട് www.cee.kerala.gov.in ൽ പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.
എൽ.എൽ.ബി, എം.ബി.എ എൻട്രൻസ് ഉത്തരസൂചികയായി
തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി, എം.ബി.എ പ്രവേശന പരീക്ഷകളുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ. ഉത്തരസൂചികയിൽ ആക്ഷേപമുള്ളവർ പരാതിക്കൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100രൂപയുടെ ഡിഡിയും സഹിതം 29ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണർക്ക് നേരിട്ടോ തപാലിലോ നൽകണം. ഇ-മെയിൽ, ഫാക്സ് വഴിയുള്ള പരാതികൾ സ്വീകരിക്കില്ല.