വയനാട്: വയനാട്ടിൽ അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പതിനൊന്ന് കേസുകളിൽ ഒരെണ്ണത്തിലാണ് ഇന്ന് വിധി വന്നത്. വിളഞ്ഞിപ്പിലാക്കൽ നാസറിനാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
വിചാരണ വേളയിൽ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി ഇയാളെ ശിക്ഷിക്കുകയായിരുന്നു. ഏഴ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അനാഥാലയത്തിൽ പീഡനത്തിനിരയായി എന്നാണ് കേസ്. ഹോസ്റ്റലിലേക്ക് പോകുന്ന വഴി കുട്ടികളെ സമീപത്തെ കടയിലേക്കു വിളിച്ചു വരുത്തിയായിരുന്നു പീഡനം. 2017 മാർച്ചിലാണ് കേസെടുത്തത്.