earthquake-

മെക്സിക്കോസിറ്റി: ദക്ഷിണ മദ്ധ്യ-മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടമുണ്ടാവുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. 7.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. ഓവാക്‌സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക് സർവേ വ്യക്തമാക്കി.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങൾ പേടിച്ച് വീടുകളിൽ നിന്ന് ഇങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രർത്തനങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.