ന്യൂഡൽഹി: കൊവിഡിൻെറ പശ്ചാത്തലത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സി.ബി.എസ്.ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താവുന്ന സാഹചര്യമില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുകയെന്നതടക്കമുള്ള നിർദേശങ്ങളാണ് സി.ബി.എസ്.ഇ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്.