marchant

വെഞ്ഞാറമൂട് :ഭാരതീയ വ്യാപാരി വ്യവസായി സംഘം നെടുമങ്ങാട്ട് താലൂക്ക് സമിതി രൂപീകരണ യോഗം വെമ്പായം സംഘം കാര്യാലയത്തിൽ നടന്നു. യോഗം ഭാരതീയ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് വേണുഗോപാൽ പോത്തൻകോട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ല സേവാ പ്രമുഖ അമ്പിളി പാറയ്ക്കൽ, സത്യൻ നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ഹരികുമാർ കണക്കോട് (പ്രസിഡന്റ്),ശശിധരൻ നായർ നെടുമങ്ങാട് (ജന.സെക്രട്ടറി), രാധാകൃഷ്ണൻ നെടുമങ്ങാട് (ട്രഷറർ) നെല്ലനാട് ശശി, സന്തോഷ് കുമാർ, കമലാസനൽ (വൈസ് പ്രസിഡന്റുമാർ), ഗിരീഷ് കുമാർ വെളളനാട്, അപ്പു.കെ.മാങ്കുളം,ബിജുകുമാർ പൂലന്തറ (സെക്രട്ടറിമാർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.