കല്ലറ:കേന്ദ്രസർക്കാർ പദ്ധതിയായ കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക,കൃഷി ഓഫീസിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ബി.ജെ.പി പാങ്ങോട് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തിൽ പാങ്ങോട് കൃഷി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുകേഷ് മാറനാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ആർ. റജികുമാർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വെള്ളയംദേശം അനിൽകുമാർ,ആർ.ആർ. ഷാജി പഞ്ചായത്ത് ഭാരവാഹികൾ,യുവമോർച്ച ഭാരവാഹികൾ,കർഷക മോർച്ച ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.