congress

വെഞ്ഞാറമൂട്:കോൺഗ്രസ് നെല്ലനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടുകുന്നം ഏലായിൽ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം പാടത്ത് ഞാറു നട്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം രമണി പി.നായർ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.സനൽ കുമാർ, അഡ്വക്കേറ്റ് വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന രാജേന്ദ്രൻ, നെല്ലനാട് ഹരി കോട്ടുകുന്നം പാടശേഖരസമിതി പ്രസിഡന്റ് ആർ. പ്രകാശം, ശശിധരൻ നായർ, അശോകൻ, രാമചന്ദ്രൻ നായർ, കോട്ടുകുന്നം ഹരി,സുമതി കൃഷി ഓഫീസർ സുമ റോസ് സുന്ദരൻ തുടങ്ങിയവർ പങ്കടുത്തു. ഒരേക്കർ സ്ഥലത്താണ് നെൽക്കൃഷി ചെയ്യുന്നത്.