pic

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്രത്തിന് കോൺഗ്രസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. പ്രശ്‌നത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങൾ മനസിലാക്കാതെയാണ് കോൺഗ്രസ് നേതാക്കൾ നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സുരക്ഷയും അന്തസും കാത്തു സൂക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ ജ്ഞാനികൾക്ക് പോലും അവരുടെ നേതൃത്വത്തിന്റെ പെരുമാറ്റരീതികൾ മനസിലാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സുരക്ഷിതത്വവും അന്തസും പൂർണമായും കാത്തു സൂക്ഷിക്കപ്പെട്ടു. കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷമെന്ന് പറഞ്ഞ അദേഹം ബി.എസ്.പിയുടെ നേതാവ് മായാവതി ഉൾപ്പെടെയുള്ള നിരവധി പേർ ഈ സാഹചര്യത്തിൽ സർക്കാരിനൊപ്പം നിൽക്കുകയാണെന്നും കൂട്ടിച്ചേർത്തു.