dddd

നെയ്യാറ്റിൻകര: സ്കൂട്ടറിൽ നിന്നു വീണ് ചികിത്സയിലായിരുന്ന ധനുവച്ചപുരം സരസ്വതി ഭവനിൽ ശ്രീകുമാരൻ നായർ (55) മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് ധനുവച്ചപുരം വി.ടി.എം.കോളേജ് ഗ്രൗണ്ടിനു സമീപത്തു നിന്ന് വിട്ടിലേക്കുള്ള ഇടറോഡിലേയ്ക്ക് തിരിയവെ നിയന്ത്രണം വിട്ട സ്കൂട്ടറുമായി ഓടയിൽ വീഴുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യ: ഉഷാകുമാരി, മക്കൾ എസ്.ശ്രീലാൽ, എസ്.ശ്രീദേവ്.