v

കടയ്ക്കാവൂർ: ഗാൽവൻ താഴ് വരകളിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ വിദ്യാർത്ഥി കൂട്ടായ്മ അനുസ്മരിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ മെഴുകുതിരികൾ തെളിച്ചു വീരസൈനികർക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം എസ്. പ്രവീൺചന്ദ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സബ് ഇൻസ്‌പെക്ടർ കിഷോർ കുമാർ, മിഥുൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ നവ്യ. എസ്. രാജ്, ബി. പ്രീത, എസ്. രമ്യ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.