കടയ്ക്കാവൂർ: വക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ നിഷേധിക്കുകയും രോഗിയോട് താലൂക്ക് ഹോസ്പിറ്റലിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തതിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കളായ അൻസാർ പെരുംകുളം, ഉണ്ണിപ്പിള്ള, അനികുട്ടൻ , രോഗിയായ ബിജു, എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസെടുത്തെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ ഡി.സി.സി ജനറൽ സെക്രട്ടറി ആനന്ദ് അഞ്ചുതെങ് പഞ്ചാത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, നെൽസൺ, മിഥുൻ അഭിജിത്ത് ഷാൻ അനൂപ് സുധീർ എന്നിവർ സംസാരിച്ചു.