bike

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറുടെ ബൈക്ക് തകർത്തനിലയിൽ. ഐ.എൻ.ടി.യു.സി പ്രസിഡന്റും കോൺഗ്രസ് പൂവച്ചൽ മണ്ഡലം സെക്രട്ടറിയുമായ കരിയംകോട് എസ്.എസ് കോട്ടേജിൽ സത്യന്റെ വീട്ടിലെ കാർ പോർച്ചിലിരുന്ന ബൈക്കാണ് തകർത്തത്. ഇന്നലെ പുലർച്ചേ അഞ്ചുമണിയോടെ ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ബൈക്ക് തകർത്ത നിലയിൽ കണ്ടത്. മുൻവശത്തെ ടയർ സെറ്റോടെ ഇളക്കിമാറ്റിയ നിലയിലും, പെട്രോൾ ടാങ്കിലെ ട്യൂബ് ഊരിമാറ്റിയ നിലയിലുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കാട്ടാക്കട പൊലീസ് അറിയിച്ചു.