ചിറയിൻകീഴ്:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണനക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് വൈകുന്നേരം നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗം വി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കൊയ്ത്തൂർക്കോണം സുന്ദരൻ, ജി.സുരേന്ദ്രൻ, എ.അൻസാർ, അഴൂർ വിജയൻ, കെ. ഓമന, കക്കാവൂർ അശോകൻ, പുതുക്കരി പ്രസന്നൻ, മുട്ടപ്പലം സജിത്ത്, പ്രവാസി സംഘടനാ നേതാക്കളായ നിസാറുദീൻ, നൗഷാദ് ചിറയിൻകീഴ്, മുദാക്കൽ ശ്രീധരൻ, ജെ.ശശി, മാടൻവിള നൗഷാദ്, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, ഷമീർ കിഴുവിലം, രഞ്ജിത്ത് പെരുങ്ങുഴി, മധു പെരുങ്ങുഴി, യാസിർ യഹിയ, അനു വിനാഥ്, ബബിതാ മനോജ് തുടങ്ങിയവർ സംസാരിച്ചു.