നെയ്യാറ്റിൻകര: അമരവിള ചെക് പോസ്റ്റ് കടക്കാൻ ശ്രമിച്ച മൂന്ന് അയൽ സംസ്ഥാനക്കാരെ ചെക് പോസ്റ്റിൽ പിടികൂടി.തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ വിഗ്നേഷ് (32), അഖിലേഷ് (29), തൂത്തു കൂടി സ്വദേശിയായ സെൽവരാജ് (38) എന്നിവരെയാണ് ഇന്നലെ രാവിലെ ചെക്പോസ്റ്റ് അധികൃതർ പിടികൂടി ആരോഗ്യ വകുപ്പിന് കൈമാറിയത്.ഇവർ കഴിഞ്ഞ 6 ദിവസം മുമ്പ് ഗോവയിൽ നിന്നു കരിപ്പൂർ വിമാനതാവളത്തിൽ എത്തിയതിനു ശേഷം വിവിധയിടങ്ങളിൽ ചുറ്റി തിരിയുകയും അവിടെ നിന്നു ടാക്സി പിടിച്ച് കേരള _ തമിഴ് നാട് അതിർത്തിയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ - 49 - എൽ.3575 എന്ന ടാക്സി കാറും ഡ്രൈവറും മുങ്ങി..തുടർന്ന് ഇഞ്ചിവിളയിലെ ഉദ്യോഗസ്ഥരെ അറിയിച്ച് മറ്റൊരു ടാക്സിയിൽ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.