കൊല്ലം: തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നു കാണാതായ ട്രെയിനി ചവറ സൗത്ത് സ്വദേശി വിപിൻ ചന്ദ്രനെ (24) കണ്ടെത്തി. കയ്യിലെ ഞരമ്പു മുറിച്ച നിലയിൽ കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. വിപിനെ ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കായലിൽ കാണാതായെന്ന സംശയത്തിൽ പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടിയുണ്ടായിരുന്നത്.ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തു പോയ നവീനെ കായൽ തീരത്ത് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കായലിനരികിൽ ഫയർഫോഴ്‌സെത്തി തിരച്ചിൽ നടത്തിയത്.