ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിൽ കൊവിഡ് നിരീക്ഷകരുടെ എണ്ണം വർദ്ധിക്കുന്നു. ബുധനാഴ്ചത്തെ കണക്ക് അനുസരിച്ച് 675 പേരാണ് നിരീക്ഷണത്തിലെന്ന് അധികൃതർ പറഞ്ഞു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ155 പേരാണ് നിരീക്ഷണത്തിലുള്ളത്. വക്കം-47,​ കരവാരം- 90,​ കിളിമാനൂർ- 48,​ പഴയകുന്നിൻമേൽ- 30,​പുളിമാത്ത്- 66,​ നഗരൂർ- 51,​ ചെറുന്നിയൂർ- 60,​ ഒറ്റൂർ- 57,​ മണമ്പൂര്- 71 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.