ഇടുക്കി: ഇടുക്കി ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്. ഒരു കർഷകനിൽ നിന്ന് പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.