zleeba-k-abrahim-72

പത്തനാപുരം: പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗവും സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്ന സ്ലീബാ കെ. എബ്രഹാം നമ്പാച്ചൻ (72) നിര്യാതനായി. രാമൻകൂത്ത് പി.എം.എസ്.എ.യു.പി സ്കൂൾ, പത്തനാപുരം മൗണ്ട് താബോർ ഹൈസ്കൂൾ, തിരിച്ചിറപ്പള്ളി പൊന്നയ്യ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അടൂർ കടമ്പനാട്, മലബാർ, നിരണം, തുമ്പമൺ ഭഭ്രാസനങ്ങളിലെ പള്ളികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്തനാപുരം സെന്റർ ഓർത്തഡോക്‌സ്‌ കൺവെൻഷൻ ജനറൽ കൺവീനറായിരുന്നു. മല്ലപ്പള്ളി കൊല്ലകുന്നേൽ പരേതരായ ടി.കെ. എബ്രഹാമിന്റെയും അന്നമ്മ എബ്രഹാമിന്റെയും മകനാണ്. സംസ്കാരം ഇന്ന് 11ന് പത്തനാപുരം ദയറ ചാപ്പലിൽ.