തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കും തിരിച്ചും റിലേ സൂപ്പർഫാസ്റ്റ് സർവീസ് നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പ്രകാരം രണ്ടു ജില്ലകളിലേക്ക് മാത്രമാണ് ബസ് സർവീസ് നടത്താൻ അനുമതിയുള്ളത്. രണ്ടു ജില്ല കഴിയുമ്പോൾ ബസ് മാറി കയറി യാത്ര ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് റിലേ സർവീസ് എന്ന് പേരിട്ടത്.
രാത്രി ഒമ്പതോടെ സർവീസുകൾ അവസാനിപ്പിക്കണമെന്ന നിബന്ധനയുള്ളതിനാൽ ഉച്ചവരെയുള്ള സർവീസുകൾ തൃശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും യാത്ര. യാത്രാമധ്യേയുള്ള ഡിപ്പോകളിൽ നിന്നും അണുനാശിനിതളിച്ച് വൃത്തിയാക്കിയിട്ടുള്ള ബസുകളിലേക്ക് യാത്രക്കാരെ കയറ്റും. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരോ ബസിലും പ്രത്യേക ടിക്കറ്റ് എടുക്കണം. സീറ്റ് റിസർവേഷൻ ഉണ്ടാകും.
തിരുവനന്തപുരത്ത് നിന്നും
തൃശൂരേക്കുള്ള സമയക്രമം
5:00, 6:00, 7:00, 8:00, 9:00, 10:00, 11:00, 12:00, 13:00, 14:00
തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള സമയക്രമം
4:40, 5:40, 6:40, 7:40, 8:40, 9:40, 10:40, 11:40, 12:40, 13:40
അന്വേഷണങ്ങൾക്ക് വാട്സാപ്പ് നമ്പർ: 8129562972