തിരുവനന്തപുരം: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ നിർമിച്ച ഹ്രസ്വ ചിത്രം 'തിരിച്ചറിവ്' മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.
കൊവിഡ് കാലഘട്ടത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന ഭർത്താവിനെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്ന ഭാര്യയാണ് ഹ്രസ്വചിത്രത്തിന്റെ കേന്ദ്രബിന്ദു. സോഷ്യൽ മീഡിയാ സെൽ കൺവീനർ ജി. അനിൽ കുമാറിന്റെ ആശയത്തിന് സെൽ അംഗമായ അമീർ മൈതീനാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്. സ്മിത തിരുവനന്തപുരം സിറ്റി യൂണിറ്റിലെ കണ്ടക്ടറും പ്രകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എ.കെ ഷിനു പാപ്പനംകോട് യൂണിറ്റിലെ കണ്ടക്ടറും സോഷ്യൽ മീഡിയാ സെൽ അംഗവുമാണ്.
എം.ആർ പ്രശാന്ത് , മാസ്റ്റർ പാർഥിവ്, മാസ്റ്റർ ദർശൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. മീഡിയാ സെൽ അംഗമായ വി. പ്രശാന്ത് ആണ് ഏകോപനം. ഛായാഗ്രഹണം പുളിയറക്കോണം രജീഷ്.