ആര്യനാട്:ആര്യനാട്-ഇറവൂർ-പറണ്ടോട് റോഡിൽ ഇരട്ടായണിമൂട്ടിൽ നിന്ന ഇരട്ട അയണിയുടെ ഒരു ഭാഗം കീറി വീണ് അപകടാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.മരം വീണ് സമീപത്തെ ഇറവൂർ അഭിൻ നിവാസിൽ രഘുവിന്റെ വീടിനോട് ചേർന്ന മതിൽ തകർന്നു.രാത്രിയായതിനാൽ ആളപായമുണ്ടായില്ല.പുലർച്ചേമുതൽ രാത്രിവരെ നല്ല തിരക്കുള്ള റോഡാണിത്.ബസുകളുംബൈക്കുകളും,കാൽനടയാത്രാക്കാരും സഞ്ചരിക്കുന്ന ഈ റോഡിൽ മരം പൂർണമായും താഴെ വീഴാതിരിക്കുന്നത് എപ്പോഴും അപകട ഭീതിയിലാണ്.അടിയന്തരമായി മരം മുറിച്ചുമാറ്റാൻ നടപടിവേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.