പാലോട്: ഗ്രാമീണ മേഖലയിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്വാറന്റൈൻ കേന്ദ്രമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഹോം ക്വാറന്റൈൻ ഒരുക്കാൻ കഴിയാത്ത രീതിയിലുള്ള വീടുകളാണ് നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലുള്ളത്.അതിനാൽ സ്വകാര്യ ലോഡ്ജ് കളിൽ സൗകര്യം ഒരുക്കി നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകണമെന്നാണ് നാട്ടിലെത്തുന്നവരുടെ ആവശ്യം.