കഴക്കൂട്ടം: തിരുവെള്ളൂർ ചിറതലയ്ക്കൽ വീട്ടിൽ സജു (39), ബന്ധുവായ സനിൽ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. ഇക്കഴിഞ്ഞ 10ന് രാത്രി വീട്ടിൽ ടിവി കാണുകയായിരുന്ന ഇവരെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും തലയ്ക്ക് പരിക്കുണ്ട്. പ്രതികൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു. ബന്ധുക്കൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.