തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച കൊവിഡ് സമാശ്വാസ പദ്ധതികളുടെ ഏകോപനത്തിനായി സെക്രട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ചെറുകിട വ്യവസായികൾക്കായി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ സെല്ലിന്റെ ചുമതല ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കായിരിക്കും. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കെ.എഫ്.സി സി.എം.ഡി.സഞ്ചയ് കൗൾ ഇ.ഡി പ്രേംനാഥ് രവീന്ദ്രനാഥ്, എസ്.ബി.ഐ ചീഫ് മാനേജർ എസ്.ആദികേശവൻ,എസ്.എൽ.ബി.സി എൻ.അജിത്ത് കൃഷ്ണൻ,കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ,കെ.എസ്.എഫ്.ഇ എം.ഡി സുബ്രമണ്യൻ.വി.പി,ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കെ.ജെ.ജോസഫ്,സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.