kovalam

കോവളം :അന്താരാഷ്ട്ര വിധവാ ദിനത്തോടനുബന്ധിച്ച് അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പ്രദേശത്തെ വിധവകളുടെ പെൺമക്കൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു.അഞ്ചാം ക്ലാസിനും എട്ടാം ക്ലാസിനും ഇടയിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നൽകിയ സൈക്കിളുകളുടെ വിതരണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. മുല്ലൂരിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സി.ഓമന അധ്യക്ഷതവഹിച്ചു.അദാനി ഗ്രൂപ്പ് ദക്ഷിണേന്ത്യാ സാമൂഹ്യപ്രതിബദ്ധത വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വിഴിഞ്ഞം പ്രദേശത്തെ 5 നഗരസഭ വാർഡുകളിലായി 100 പെൺകുട്ടികൾക്കാണ് സൈക്കി* വിതരണം ചെയ്യുന്നത്.