തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 152 പേർക്ക്. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണം നൂറുകടക്കുന്നത്.
ഇതിൽ 98 പേർ വദേശത്തുനിന്നും 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: ഡൽഹി15, പശ്ചിമ ബംഗാൾ12, മഹാരാഷ്ട്ര 5, തമിഴ്നാട് 5, കർണാടക 4, ആന്ധ്രപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1. 288 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആകെ രോഗബാധിതർ - 3603
ചികിത്സയിൽ- 1691
രോഗമുക്തി - 81
ഹോട്ട്സ്‌പോട്ടുകൾ- 111