covid

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 74 ആയി.ഇന്നലെ ആർക്കും രോഗമുക്തിയില്ല. ഇന്നലെ രോഗം ബാധിച്ച നാലുപേരും വിദേശത്ത് നിന്നെത്തിയവരാണ്. ഒരാൾ തമിഴ്നാട് സ്വദേശിയാണ്. പുല്ലുവിള സ്വദേശി (33)​, ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി(41)​,​നാവായിക്കുളം സ്വദേശിനി (52)​,​ തിരുനെൽവേലി സ്വദേശി (67)​ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.പുല്ലുവിള സ്വദേശി 20ന് ഖത്തറിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ സ്വദേശി 13ന് കുവൈറ്റിൽ നിന്ന് നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാവായിക്കുളം സ്വദേശിനി 13ന് റിയാദിൽ നിന്നാണെത്തിയത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങളെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെൽവേലി സ്വദേശി 18ന് നൈജീരിയയിൽ നിന്നാണ് എത്തിയത്. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ 313 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 33 പേരെ പ്രവേശിപ്പിച്ചു. 35 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 501 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 355 പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.

ആകെ നിരീക്ഷണത്തിലുള്ളവർ: 22,​851

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 21,​209

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 171

കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1471

ഇന്നലെ നിരീക്ഷണത്തിലായവർ: 1141