നെയ്യാറ്റിൻകര :പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനതാദൾ (എസ്) അതിയന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ നെല്ലിമൂട് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ ജനതാദൾ(എസ്) ദേശീയ കമ്മിറ്റിയംഗം ജമീലാപ്രകാശം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ.കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ, റ്റി.സദാനന്ദൻ, എം.കെ.റിജോഷ്, പോങ്ങിൽ മണി, റ്റി.എൽ.ഡിക്‌സൻ, പറക്കാര മധു, വി.രത്‌നരാജ്, എസ്.ജിജോ, എസ്.ജെ.വി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.